കാസർഗോഡ്: സീത്താങ്കോളി മാലിക് ദിനാർ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. കീഴൂർ സ്വദേശി ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി അബ്ദുള്ളയ്ക്കാണ് മർദ്ദനമേറ്റത്. കോളേജിലെ അവസന വർഷ ബികോം വിദ്യാർത്ഥി കളായ നാല് പേർ പ്രകോപനമൊന്നുമില്ലാതെ മർദ്ദിച്ചതായാണ് പരാതി. മർദനത്തില്‍ മൂക്കിന് സാരമായി പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.