അഭിനന്ദിക്കാനുള്ള ഫ്ലക്സ് തയ്യാറാക്കാൻ ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി മർദ്ദിച്ചതായി പരാതി

കോഴിക്കോട്: പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ, അഭിനന്ദിക്കാനുള്ള ഫ്ലക്സ് തയ്യാറാക്കാൻ ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്നാണ് കോഴിക്കോട് നാദാപുരം അരൂർ സ്വദേശി സായന്തിന്റെ പരാതി. ഒരു ഫേസ്‍ബുക്ക് പോസ്റ്റ് ഇട്ടതിനാണ് തന്നെ മർദ്ദിച്ചതെന്ന് നാദാപുരം പൊലീസിൽ സായന്ത് നൽകിയ പരാതിയിൽ പറയുന്നു. രണ്ട് പേർക്കെതിരെ സംഭവത്തില്‍ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred