മലപ്പുറം: മലപ്പുറം ചീക്കോടിയില്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസ്സില്‍ നിന്നും വീണ് മരിച്ചു. ചീക്കോട് കെ കെ എം എച്ച് സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ചീക്കോട് വെട്ടുപ്പാറ സ്വദേശി ചെറുകുളത്തിൽ മൊയ്തീൻ കുട്ടിയുടെ മകൾ റഫീന (14) ആണ് മരിച്ചത്. ഡോറടയ്ക്കാതെ പോയതാണ് അപകടകാരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചീക്കോട് പഞ്ചായത്തിലെ പള്ളിമുക്കിലാണ് അപകടം. സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ കുട്ടിയുടെ തലയിൽ ബസിന്‍റെ പിൻചക്രം കയറുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും മരണപെട്ടിരുന്നു. പിന്നാലെയെത്തിയ മൂന്ന് ബസുകൾ നാട്ടുകാർ തടഞ്ഞു. കുട്ടികളെ കുത്തി നിറച്ചാണ് ബസുകൾ ഓടിയതെന്നാണ് നാട്ടുകാരുടെ ആരോപണം.