സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോതമംഗലം മാതിരപ്പിള്ളി വെള്ളായ്ക്കാമറ്റം ഗിലാനിയുടെ മകന്‍ ജസീനാണ് മരിച്ചത്. മാതിരപ്പിള്ളി പുതിയ പാലത്തിന് സമീപം ഇന്ന് രാവിലെ കൂട്ടുകാരുമൊത്ത് കുലിയ്ക്കാനിറങ്ങിയതായിരുന്നു. ചുഴിയില്‍ പെട്ട് ജസീന്‍ താണുപോകുന്നത് കണ്ട് കൂട്ടുകാര്‍ ബഹളം വച്ച് നാട്ടുകാരെക്കൂട്ടി.

കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.