ഇപ്പോള്‍ 18 വയസുള്ള പെണ്‍കുട്ടി ഒരു വര്‍ഷമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ : വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില് രണ്ട് പേരെ തൂക്കുന്നപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. ഒരാള് ഒളിവിലാണ്. കൂടുതല് പേര് കേസില് ഉള്പ്പെട്ടതായി സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. പല്ലന പുലത്തറ പുളിമൂട്ടില് മനു (19), മുണ്ടൂചിറയില് മനീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
പരിസരവാസിയായ വിഷ്ണു ഒളിവിലാണ്. ഒരു വര്ഷമായി സംഘം പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി വരികയായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്ന്ന് പെണ്കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില് കുട്ടി പീഡനത്തിനിരയായെന്നും ഗര്ഭിണിയാണെന്നും മനസ്സിലാക്കിയ ഡോക്ടര് വിവരം പോലിസില് അറിയിക്കുകയായിരുന്നു.
എസ് ഐ രാജേന്ദ്രന് പിള്ളയുടെ നേതൃത്വത്തിതിലായിരുന്നു അന്വേഷണം. അതിനിടെ പെണ്കുട്ടി കോടതിയില് രഹസ്യമൊഴി നല്കിയിരുന്നു. ഇപ്പോള് 18 വയസുള്ള പെണ്കുട്ടി ഒരു വര്ഷമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
