തെലുങ്കാനയിൽ നിന്നുള്ള വിദ്യാർത്ഥി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയിൽ നിന്നുള്ള വിദ്യാർത്ഥി അമേരിക്കയിലെ മിസ്സോറിയിലെ കൻസാസ് സിറ്റിയിലെ റസ്റ്റോറന്റിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. മിസ്സോറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ ശരത് കൊപ്പുവാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചു തവണ വെടിശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു. എന്നാൽ ആരാണ് വെടി വച്ചതെന്നും എങ്ങനെയാണ് കൊലയാളികൾ റസ്റ്റോറന്റിനുള്ളിൽ കടന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് ഇവർ പറയുന്നു. തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ നിന്നാണ് സോഫ്റ്റ് വെയർ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായ ശരത് കൊപ്പു മിസ്സോറിയിൽ എത്തിയത്. ഹൈദരാബാദിൽ നിന്നുള്ള മറ്റൊരു ഇന്ത്യൻ ടെക്കിയും സമാനമായ രീതിയിൽ വെടിയേറ്റ് മരിച്ചിരുന്നു.