അപകടത്തിന്റെ ദൃശ്യങ്ങൾ ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്. വെള്ളച്ചാട്ടത്തിൽനിന്നും പുഴയിലേക്ക് വീഴുമ്പോൾ പാറക്കെട്ടുകളിൽ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം.
ഭുവനേശ്വവർ: ഒഡീഷയിൽ സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിന് മുകളിൽനിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. കട്ടക്ക് സ്വദേശിയായ രോഹൻ മിശ്രയാണ് മരിച്ചത്. ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂർബഞ്ജിൽ വച്ചായിരുന്നു സംഭവം.
ഭീംകുണ്ടിലെത്തിയ രോഹൻ കൂട്ടുക്കാർക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ കാൽതെറ്റി വെള്ളച്ചാട്ടത്തിൽനിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്. വെള്ളച്ചാട്ടത്തിൽനിന്നും പുഴയിലേക്ക് വീഴുമ്പോൾ പാറക്കെട്ടുകളിൽ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷത്തിനിടെ ലോകത്തിലുടനീളം സെൽഫി എടുക്കുന്നതിനിടെ 250 ഒാളം പേർ മരണപ്പെട്ടിട്ടുണ്ട്. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമാകിയത്.
