ബിഹാറിലെ നളന്ദ ജില്ലയിലാണ് സംസ്ഥാനത്തിന് ഒരിക്കല്‍ കൂടി നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിനോദയാത്രയ്‌ക്ക് പോകാനൊരുങ്ങി നില്‍ക്കുമ്പോഴാണ് സ്കൂള്‍ അധികൃതര്‍ ഒരു സുപ്രഭാതത്തില്‍ യാത്ര റദ്ദാക്കിയത്. അരിശംപൂണ്ട വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലേക്ക് കയറി കണ്ണില്‍കണ്ടതെല്ലാം നശിപ്പിച്ചു. എന്നിട്ടും അരിശം തീരാതെ നൃത്തച്ചുവടും വച്ചു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉത്തരവാദികളായ വിദ്യാര്‍ത്ഥികളെ പിടികൂടാനായിട്ടില്ല. കൂട്ടക്കോപ്പിയടിയില്‍ മാനംപോയ ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യച്ചുതിയിലേക്കാണ് വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടം വിരല്‍ ചൂണ്ടുന്നത്.

Scroll to load tweet…