കോതമംഗലത്ത് കനാലില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

First Published 6, Mar 2018, 12:50 AM IST
students drowned to death in kothamangalam
Highlights
  • പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്

കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ പുലിമല കനാലിൽ കുളിക്കാനിറങ്ങിയ  രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോതമംഗലം മാർ ബേസിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ തോമസ് ജോഷി,ബേസിൽ എന്നിവരാണ് മരിച്ചത്. ഉച്ചയോടെ കാണാതായ ഇരുവരുടെയും മൃതദേഹം രാത്രി ഒന്‍പത് മണിയോടെ കണ്ടെടുത്തു‌.  

പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങിയ ശേഷം പെരിയാർവാലി പദ്ധതിയുടെ ഭാഗമായുള്ള കനാലിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ശക്തമായ അടിയൊഴുക്കും 20 അടി താഴ്ച്ചയുമുള്ള സ്ഥലത്താണ് അപകടം സംഭവിച്ചത്. മ്യതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .


 

loader