മൂന്നാറില്‍ കല്ലാര്‍ കമ്പി ലൈനില്‍ ടൂറിസ്റ്റ് ബസ്  നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. തൃശൂർ പഴയന്നൂർ ഗവണ്മെന്റ്  ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി മൂന്നാറിലെത്തിയ ബസാണ് മറിഞ്ഞത്. 

മൂന്നാര്‍: മൂന്നാറില്‍ കല്ലാര്‍ കമ്പി ലൈനില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. തൃശൂർ പഴയന്നൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി മൂന്നാറിലെത്തിയ ബസാണ് മറിഞ്ഞത്. 42 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മൂന്നാറില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. ബസിലുണ്ടായിരുന്നവരെ സാരമായ പരിക്കുകളോടെ അടിമാലി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.