രണ്ട് പേര്‍ കായലിലേക്ക് ചാടിയെന്ന് നാട്ടുകാര്‍ രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
കൊല്ലം: പരവൂർ കായലിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ ലിൻസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ലിന്‍സിക്കൊപ്പം സുഹൃത്തും ആദിച്ചനെല്ലൂർ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയുമായ വിച്ചുവും കായലിൽ ചാടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിച്ചുവിനായി തിരച്ചില്‍ തുടരുകയാണ്.
