ആഘോഷം അതിരു കടന്നു;  സഹപാഠിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് വിദ്യാർത്ഥികൾ

First Published 16, Mar 2018, 9:40 PM IST
students violent birth day celebration IN malappuram
Highlights
  • സഹപാഠിയെ ക്രൂരമായി മര്‍ദിച്ച് വിദ്യാർത്ഥികൾ
  • മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചു
  • ജന്മദിന ആഘോഷമെന്ന് വിശദീകരണം
  • നടപടി വേണമെന്ന് നാട്ടുകാർ

മലപ്പുറം: ആഘോഷത്തിന്‍റെ പേരിൽ  വിദ്യാർത്ഥികൾ  സഹപാഠിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. മലപ്പുറം വാഴക്കാട് ഗവൺമെന്‍റ് ഹയർസെക്കന്‍റി സ്കൂൾ വിദ്യാർത്ഥികളാണ് സഹപാഠിയെ സ്കൂൾ ഗേറ്റിൽ  കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവം ജന്മദിന ആഘോഷമെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. നടപടി വേണമെന്ന് നാട്ടുകാർ. 

കൈകൾ മൈതാനത്തിന്‍റെ ഗേറ്റിൽ കെട്ടിയിട്ട് തലയിലൂടെ കുമ്മായവും കളറും ഒഴിക്കുന്നു.കഴിഞ്ഞ ദിവസമാണ് ഈ ക്രൂരവിനോദം  നടന്നത്. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. പീഡനമേറ്റ വിദ്യാർത്ഥിയുടെ ജന്മദിനം ആഘോഷിച്ചതാണ് എന്നാണ് സ്കൂളിന്‍റെ വാദം. സംഭവം വിവാദമായതോടെ പിടിഎ ചേർന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ക്രൂരമായ സംഭവമാണ് നടന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഹയർസെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളാണ് സംഭവത്തിന് പിന്നില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.കൊല്ലവർഷ  പരീക്ഷക്ക് ശേഷം പല സ്കൂളുകളിലും   ഇത്തരം ക്രൂര വിനോദം വിദ്യാർത്ഥികൾ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ സഹപാഠിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. കൈകൾ മൈതാനത്തിന്‍റെ ഗേറ്റിൽ കെട്ടിയിട്ട് തലയിലൂടെ കുമ്മായവും കളറും ഒഴിക്കുന്നു.കഴിഞ്ഞ ദിവസമാണ് ഈ ക്രൂരവിനോദം  നടന്നത്. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. പീഢനമേറ്റ വിദ്യാർത്ഥിയുടെ ജന്മദിനം ആഘോഷിച്ചതാണ് എന്നാണ് സ്കൂളിന്‍റെ വാദം. സംഭവം വിവാദമായതോടെ പിടിഎ ചേർന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ക്രൂരമായ സംഭവമാണ് നടന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഹയർസെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളാണ് സംഭവത്തിന് പിന്നില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.കൊല്ലവർഷ  പരീക്ഷക്ക് ശേഷം പല സ്കൂളുകളിലും  ഇത്തരം ക്രൂര വിനോദം വിദ്യാർത്ഥികൾ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

 

loader