രാജ്യത്ത് തുടര്‍ച്ചയായി കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ മൗനം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് വിദ്യാർത്ഥികൾ കത്തിൽ ചൂണ്ടിക്കാട്ടി

ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും മൗനം തുടരുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 637 വിദ്യാർത്ഥികളുടെ കത്ത്. രാജ്യത്ത് തുടര്‍ച്ചയായി കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ മൗനം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് വിദ്യാർത്ഥികൾ കത്തിൽ ചൂണ്ടിക്കാട്ടി. കത്വയിലും ഉന്നാവോയിലും കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവങ്ങളില്‍ പ്രതികളെ രക്ഷിക്കാന്‍ നടന്ന ശ്രമങ്ങളില്‍ വിദ്യാർത്ഥികൾ ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തി. ബ്രിട്ടന്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലകളിലുള്ള 200ലധികം വിദ്യാർത്ഥികളും കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. വിവിധ സർക്കാർ ജോലികളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയിച്ചരുന്നു.