ദില്ലി: 2 ജി കേസില്‍ സിബിഐയ്ക്കെതിരെ സുബ്രഹ്മണ്യം സ്വാമി. അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.സത്യസന്ധമായി കേസന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലമാറ്റിയത് അന്വേഷണത്തെ ബാധിച്ചെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.ഇതൊരു തിരിച്ചടി അല്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമുണ്ടായ വിധി ആണ് ഇതെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

വിധിയിൽ നിന്ന് പാഠം ഉൾക്കൊണ്ട പ്രധാനമന്ത്രി അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം എന്ന് സ്വാമി പറഞ്ഞു. വിധി അന്തിമല്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. 2 ജി സ്പെക്ട്രം കേസിൽ എ.രാജ, കനിമൊഴി ഉൾപ്പടെയുള്ള എല്ലാ പ്രതികളെയും ദില്ലി സിബിഐ കോടതി വെറുതേ വിട്ടിരുന്നു. കേസിൽ സിബിഐ സമര്‍പ്പിച്ച രണ്ട് കുറ്റപത്രവും കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് എടുത്ത കേസും റദ്ദാക്കി. പ്രതികൾക്കെതിരെ തെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് സിബിഐ കോടതി ജഡ്ജി ഒ.പി.സൈനി വ്യക്തമാക്കിയിരുന്നു.