തിരുവനന്തപുരം: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകര്‍ക്കു വധശിക്ഷ നല്‍കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇനി ഇങ്ങനെയൊരു സംഭവം നടക്കരുത്. കേരളത്തിലാണ് ഈ സംഭവമുണ്ടായതെന്നതു വളരെ ദുഃഖിപ്പിക്കുന്നുണ്ട്. പൊലീസ് പരമാവധി കഴിവുകള്‍ വിനിയോഗിക്കുന്നുണ്ട്. ശാസ്ത്രീയ അന്വേഷണത്തിലൂടെ എത്രയും വേഗം പ്രതികളെ കണ്ടെത്തുമെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞതെന്നും സുധീരന്‍ പറഞ്ഞു.
