ബൈസണ്‍വാലി നാല്‍പ്പതേക്കര്‍ സ്വദേശി വിജയന്റെ ഭാര്യ ഇന്ദിരയാണ് മക്കളായ ഗീരീഷ്, കിരണ്‍ എന്നിവരെയുമെടുത്ത് പുഴയില്‍ ചാടിയത്.
രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഏറെ നേരം നീണ്ട തെരച്ചിലിന്നൊടുവില്‍ ഉച്ചയോടെ അഞ്ചുവയസ്സുകാരന്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തി. ഗിരിജയ്‌ക്കും രണ്ടാമത്തെ കുട്ടിക്കുമായി നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുഴയില്‍ രാത്രി വരെ തെരച്ചില്‍ നടത്തി. പ്രദേശത്ത് കനത്ത മഴയുള്ളതിനാല്‍ പുഴയില്‍ ശക്തമായ ഒഴുക്കാണുള്ളത്. ഇതിനെ അതിജീവിച്ചുള്ള സാഹസിക രക്ഷപ്രവാര്‍ത്തനമാണ് നടക്കുന്നത്.

നിറയെ കല്ലുകളും പാറകളുമുള്ള ഉപ്പാര്‍പ്പുഴയിലെ പാറയിടുക്കുകളില്‍ ഇരുവരും കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തെരച്ചില്‍ തുടരുന്നത്. നേരം ഇരുട്ടിയതോടെ മഴയും തണുപ്പും കടുത്തതോടെ തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. നാളെ രാവിലെ തെരച്ചില്‍ പുനരാരംഭിക്കാനാണ് തീരുമാനം. ഗീരീഷിന്റെ മൃതദേഹം അിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ദിരയുടെ ഭര്‍ത്താവ് വിജയന് തിരിപ്പൂരിലാണ് ജോലി. കുടുംബ കലഹമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.രാവിലെ മൂത്തമകനെ തല്ലിയതിന് ഭര്‍ത്താവിന്റെ അമ്മ ഇന്ദിരയെ ഗുണദോഷിച്ചിരുന്നു. ഇതാണ് പുഴയില്‍ ചാടാനുള്ള പ്രകോപം എന്നാണ് പൊലീസ് നിഗമനം.