സുഹൃത്തായ യുവതിയെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം

കോട്ടയം:ചങ്ങനാശേരിയിൽ ടവറിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. മാന്താനം സ്വദേശി വിനീഷാണ് ഭീഷണി മുഴക്കിയത്. സുഹൃത്തായ യുവതിയെ കള്ളക്കേസിൽ കുടുക്കിയെന്നും ചോദ്യം ചെയ്യാനെത്തിയ തന്നെയും കേസിൽ പ്രതിയാക്കിയെന്ന് വിനീഷ് പറയുന്നു.ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ടവറിന് മുകളിൽ കയറിയതെന്ന് വിനീഷ്
പറഞ്ഞു.