കാബൂള്‍: മധ്യ കാബൂളില്‍ യുഎസ് എംബസിക്ക് സമീപം നടന്ന ചാവേറാക്രമണത്തില്‍ 24 പേര്‍ മരിച്ചു. 161 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യം വച്ചായിരിക്കാം ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
ദുരന്തനിവാണ സേന ഉടന്‍തന്നെ സംഭവസ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശവാസികളും യാത്രക്കാരും മധ്യ കാബൂളില്‍ നിന്നും മാറി നില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്തു.
