ദില്ലി:സുനന്ദ പുഷ്‌കറിന്‍റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടതിന് തെളിവുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി എംപി. കേസ് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുബ്രഹ്മണ്യം സ്വാമി കത്തയച്ചു.ദില്ലി പൊലീസിനെയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെയും അന്വേഷണ സംഘത്തിന്റെ ഭാഗമാക്കണമെന്നും കത്തില്‍ സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.കേസ് തേച്ചു മാച്ചു കളയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നാണ് സ്വാമിയുടെ ആരോപണം.