ഇക്കാര്യത്തിൽ പൊലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാൻ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു

ദില്ലി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ഭർത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 

ഇക്കാര്യത്തിൽ പൊലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാൻ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റൽ തെളിവുകൾ തുറന്ന് പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ തരൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ പൊലീസ് ഇന്ന് വിശദീകരണം നൽകും.