ബംഗളുരു: ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ വീണ്ടും തീവ്ര കന്നഡ സംഘടനകളുടെ പ്രതിഷേധം. പുതുവത്സര ദിനത്തില്‍ നഗരത്തില്‍ നടത്താനിരിക്കുന്ന സണ്ണി നൈറ്റ് എന്ന പരിപാടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകള്‍ ചൂലുകളേന്തി പ്രതിഷേധിച്ചു. നേരത്തെ നടിയുടെ ചിത്രങ്ങള്‍ കത്തിച്ചും പ്രതിഷേധം നടന്നിരുന്നു. സണ്ണി ലിയോണ്‍ ബെംഗളൂരുവില്‍ നൃത്തം ചെയ്യുന്നത് കര്‍ണാടകത്തിന്‍റെ സംസ്കാരം നശിപ്പിക്കുമെന്നാണ് സംഘടനകളുടെ വാദം. സണ്ണി ലിയോണ്‍ കണ്ണടക്കാരിയോ ഇന്ത്യക്കാരിയോ പോലുമല്ലെന്നും അവരുടെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കന്നഡ രക്ഷണ വേദികെ ജനറല്‍ സെക്രട്ടറി സൈദ് മിനാജ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred