സ്വകാര്യത മൗലികവകാശമാണോയന്ന കാര്യത്തിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി. രണ്ടാഴ്ച്ചത്തെ വാദത്തിനൊടുവിലാണ്, ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ ഒന്പതംഗ ബെഞ്ചിന്‍റെ തീരുമാനം. സ്വകാര്യത പരമമായ അവകാശമല്ലെന്നായിരുന്നു ആധാര്‍ കേസ് പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വ്യക്തികളുടെ സ്വകാര്യതയിൽ ഏകപക്ഷീയമായി കൈകടത്തരുതെന്ന് കേരളം കോടതിയെ അറിയിച്ചു.