എല്ലാവരെയും ഒരുപോലെ ഉൾകൊണ്ട് മുന്നോട്ടുപോകണം

ദില്ലി:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഭരണഘടന അവകാശം എല്ലാവർക്കും തുല്യമാണെന്ന് സുപ്രീംകോടതി. എല്ലാവരെയും ഒരുപോലെ ഉൾകൊണ്ട് മുന്നോട്ടുപോകണം. ശാരീരികമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളെ മാറ്റിനിർത്താകില്ല. മതത്തിൽ അനിവാര്യമായ കാര്യമാണെങ്കിലും ഭരണഘടനാപരമായ സാധ്യതകൾ ഉണ്ടെങ്കിൽ ഇടപെടുമെന്ന് കോടതി വ്യക്തമാക്കി. 

അതേസമയം ആർത്തവ കാലത്ത് സ്ത്രീകൾ പൊതുവെ ക്ഷേത്രത്തിൽ പോകാറില്ലെന്ന് പന്തളം രാജകുടുംബം സുപ്രീംകോടതിയിൽ പറഞ്ഞു. സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാനാകില്ലെന്നാണ് പന്തള രാജകുടുംബം കോടതിയില്‍ പറഞ്ഞത്. ഇക്കാര്യത്തിൽ ഒരു മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കണമെന്ന പന്തളം രാജകുടുംബത്തിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. 

കേസിലെ ഹർജിക്കാരൻ വിശ്വാസിയല്ല, പ്രശസ്തിക്ക് വേണ്ടിയുള്ള ഹർജി മാത്രമാണിതെന്ന് രാജകുടുംബം പറഞ്ഞെങ്കിലും ഭരണഘടനാപരമായ വിഷയങ്ങളല്ലാതെ മറ്റൊന്നും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.