അവരെ തിരിച്ചറിയുന്ന രീതിയിലുള്ള യാതൊരു വിശദാംശങ്ങളും പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ പാടില്ലെന്നും പരമോന്നത നീതിപീഠം പറഞ്ഞു.
ദില്ലി: ലൈംഗികപീഡനത്തിനിരയായവരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നും മാധ്യമങ്ങളെയും പൊലിസിനെയും തീർത്തും വിലക്കി സുപ്രീം കോടതി. അവരെ തിരിച്ചറിയുന്ന രീതിയിലുള്ള യാതൊരു വിശദാംശങ്ങളും പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ പാടില്ലെന്നും പരമോന്നത നീതിപീഠം പറഞ്ഞു.
അവരുടെ പേരുകൾ പൊതുവിടത്തിലോ മാധ്യമങ്ങളിലോ ഉപയോഗിക്കരുതെന്നും കോടതി വിലക്കി. ജസ്റ്റിസ് മദൻ ബി ലോക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ ഉത്തരവിറക്കിയത്. ബലാത്സംഗത്തിന് ഇരകളായി ജീവിച്ചിരിക്കുന്നവർ പൊതുസമൂഹത്തിൽ തൊട്ടുകൂടാത്തവരായി അവശേഷിക്കുന്നത് അത്യന്തം വേദനാജനകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
