Asianet News MalayalamAsianet News Malayalam

ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്; ട്രംപിന്‍റെ ഉത്തരവിന് സുപ്രീം കോടതിയുടെ സമ്മതം

ട്രാന്‍സ്ജെന്‍ഡറുകളുടെ ഹോര്‍മോണ്‍ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുന്നുണ്ടെന്നായിരുന്ന ട്രംപ് സർക്കാരിന്‍റെ വാദം. കഴിഞ്ഞ വർഷം മാർച്ചിലാണ് ട്രംപ് നിരോധനത്തിന്  ഉത്തരവിട്ടത്.

supreme court consent on ban for transgenders in american militory service
Author
Washington, First Published Jan 23, 2019, 10:42 AM IST

വാഷിങ്ടൺ: സായുധ സേനയിൽ ചേരുന്നതിന് ട്രാൻസ്ജെൻഡറുകളെ വിലക്കിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവിന് യു എസ് സുപ്രീം കോടതിയുടെ അംഗീകാരം. വിധി പാലിക്കൽ നിർബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മറിച്ച് നിരോധനം നടപ്പിലാക്കാനുള്ള അവസരം തടയാതിരിക്കുക എന്നത് മാത്രമാണ് വിധിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു. 

കീഴ്ക്കോടതിയിൽ കേസുള്ളതിനാൽ ഇപ്പോൾ അന്തിമ വിധി പുറപ്പെടുവിക്കുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. നിലവിൽ സേനയിൽ ഉളളവർക്ക് ജോലിയിൽ തുടരാം. അതിവേഗ കോടതിയിൽ കേസ് തീർപ്പാക്കണമെന്നായിരുന്നു ട്രംപ് സർക്കാരിന്‍റെ വാദം. ആ നിർദേശം കോടതി അംഗീകരിച്ചില്ല.

ട്രാന്‍സ്ജെന്‍ഡറുകളുടെ ഹോര്‍മോണ്‍ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുന്നുണ്ടെന്നായിരുന്നു ട്രംപ് സർക്കാരിന്‍റെ വാദം. ഇതിനെതിരെ അമേരിക്കയിൽ വലിയ പ്രക്ഷോഭങ്ങളും നടന്നിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് ട്രംപ് നിരോധനത്തിന് ഉത്തരവിട്ടത്.

Follow Us:
Download App:
  • android
  • ios