ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കില്ലേ എന്ന് സുപ്രീംകോടതി
ദില്ലി: ആധാര് വിവരങ്ങള് ചോരുന്നത് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കില്ലേ എന്ന് സുപ്രീംകോടതി. ആധാര് കേസിലെ വാദം പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പരാമര്ശം.കേംബ്രിജ് അനലറ്റിക്ക ഫെയ്സബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള് ചോര്ത്തി അമേരിക്കന് തെരഞ്ഞെടുപ്പിനെ സ്വാധീനച്ചത് ചൂണ്ടികാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.
എന്നാല് ആധാര് വിവരങ്ങള് എന്നാല് ആറ്റം ബോംബ് അല്ലെന്നും വ്യക്തികളുടെ ആധാര് വിവരങ്ങള് സുരക്ഷിതമെന്നും യുഐഎഡിഐ കോടതിയില് മറുപടി നല്കി.ആധാര് വിവരങ്ങള് സംരക്ഷിക്കാന് വിവരം ഇല്ലാത്ത സാഹചര്യത്തില് സുരക്ഷിത്വം എങ്ങനെ ഉറപ്പ് വരുത്തുമെന്നും കോടതി ചൂണ്ടികാട്ടി.കേസില് നാളെയും വാദം തുടരും.
