ദില്ലി: ആധാര്‍ കേസില്‍ സ്വകാര്യ മൊബൈല്‍ ദാതാക്കള്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നല്‍കാമെങ്കില്‍, എന്തുകൊണ്ട് സര്‍ക്കാരിന് നല്‍കിക്കൂട എന്ന് സുപ്രീം കോടതി. ദേശീയ സുരക്ഷയും സ്വകാര്യതയും ഒരുപോലെ പ്രാധാന്യമുളളതാണ്. കളളപ്പണത്തിന്‍റെയും ഭീകരതയുടെയും നടുവിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന കപില്‍ സിബല്‍ പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ കൈവശം വെച്ച് സര്‍ക്കാര്‍ വല്ല്യേട്ടന്‍ നയം സ്വീകരിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
