ദില്ലി: സഹകരണ മേഖലയിലെ പ്രശ്നം ഗുരുതരമെന്ന് സുപ്രീം കോടതി. കേരളത്തിലെ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി സഹകരണ ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ ദുരിതം അകറ്റാൻ സര്‍ക്കാറിന് ആകുന്ന നടപടി വേണം .

അതേ സമയം വിഷയത്തില്‍ കേന്ദ്രത്തിന്‍റെ വിശദീകരണം സുപ്രീംകോടതി കേട്ടു. അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാലാണ് നിയന്ത്രണമെന്ന് കേന്ദ്രം അറിയിച്ചു. ഇന്‍റർനെറ്റ് ബാങ്കിംഗും ഇല്ലാത്തതും കാരണമാണ് അനുമതികള്‍ നല്‍കാത്തത് എന്നാണ് വിശദീകരണം.