ഡിജിപി നിയമനത്തിന് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശം താത്കാലിക ഡിജിപിമാരെ നിയമിക്കാനാവില്ലെന്ന സുപ്രീംകോടതി വിധി യുപി മുന്‍ ഡിജിപി പ്രകാശ് സിംഗ് നല്‍കിയ ഹര്‍‌ജിയില്‍

ദില്ലി: പൊലീസ് മേധാവി നിയമനത്തിന് സുപ്രീം കോടതിയുടെ മാര്‍ഗരേഖ. ഡിജിപിമാരെ നിയമിക്കാനുളള അധികാരം യുപിഎസ്‌സിക്ക് നല്‍കാനാണ് സുപ്രീംകോടതി വിധി. ഉത്തർപ്രദേശ് മുൻ ഡിജിപി പ്രകാശ് സിംഗ് നൽകിയ ഹർജിയിലാണ് വിധി.

ഡിജിപി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതിയ പട്ടിക തയ്യാറാക്കണം. പുതുതായി നിയമിക്കാൻ ഉദേശിക്കുന്നവരുടെ പട്ടിക സംസ്ഥാനസര്‍ക്കാര്‍ യുപിഎസ്‌സിക്ക് അയക്കണം. ഇതില്‍ നിന്ന് യുപിഎസ്‌സി മൂന്നുപേരുടെ പാനല്‍ തയ്യാറാക്കണം. ഈ പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും സുപ്രീംകോടതി ഉത്തരവ് വ്യക്തമാക്കുന്നു. ഇങ്ങനെ നിയമിക്കുന്നവർക്ക് മിനിമം രണ്ടു വർഷം സേവനം ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശത്തിലുണ്ട്. താല്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി
. സംസ്ഥാന സർക്കാരുകൾ ഇഷ്ടക്കാരെ രാഷ്ട്രീയതാത്പര്യത്തിനു അനുസരിച്ചു ഡിജിപിമാരെ നിയമിക്കുന്നു എന്ന് അറ്റോർണി ജനറൽ കൂട്ടിച്ചേര്‍ത്തു.

പ്രകാശ് സിങ് ഡിജിപി ആയിരിക്കെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അദ്ദേഹത്തെ മാറ്റുകയും പകരം മറ്റൊരാളെ നിയമിക്കുകയും ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌താണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ അദ്ദേഹം കോടതിയിൽനിന്നും അനകൂലമായ വിധി നേടി. ഇതിനു പിന്നാലെയാണ് ഡിജിപിമാരെ നിയമിക്കുന്നതിന് സ്ഥിരം ഒരു മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മറ്റൊരു ഹർജി സുപ്രീം കോടതിയിൽ നൽകിയത്. ഇതിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവ്.