ദില്ലി: ആധാര്‍ കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു പിൻമാറി. കേസ് പരിഗണിക്കേണ്ട പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. അഭിഭാഷകനായിരിക്കെ ആധാര്‍ കേസിൽ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. 

17 സര്‍ക്കാര്‍ സേവനങ്ങൾക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് കോടതിക്ക് മുന്നിള്ളത്. സര്‍ക്കാര്‍ സേവനങ്ങൾക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ഉത്തരവ് മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം കൊണ്ടുവന്നത്. 

അധാര്‍ നിര്‍ബന്ധമാക്കില്ല എന്ന ഉറപ്പ് ആധാര്‍ നിയമം വരുന്നതിന് മുമ്പ് നൽകിയതാണെന്നും നിയമം വന്ന സാഹചര്യത്തിൽ അതിന് പ്രസക്തിയില്ലെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.