സുരേഷ് ഗോപി ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ചു എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില് കുറ്റക്കാർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി എം.പി. പൊലീസില് കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പൊലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തി കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Add Asianetnews as a Preferred Source

