യുവതിയുടെ ശരീരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 200ലധികം കല്ലുകള്‍. 45കാരിയായ ചൈനീസ് യുവതിയുടെ ശരീരത്തില്‍ നിന്നാണ് ആറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ നീക്കം ചെയ്തത്. ചെന്‍ എന്നാണ് യുവതിയുടെ പേര്. ഇവര്‍ പ്രഭാതഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

ഇവരുടെ കരളില്‍ നിന്നും കല്ലുകള്‍ കണ്ടെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി പ്രഭാതഭക്ഷണം ഒഴിവാക്കിയതാണ് യുവതിയുടെ ശരീരത്തില്‍ ഇത്രയും കല്ലുകള്‍ അടിയാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൃത്യമായി ഇവര്‍ ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി കഠിനമായി വയറുവേദനയും കൊണ്ടാണ് ഇവര്‍ ജീവിച്ചിരുന്നതും. വേദന അസഹ്യമായപ്പോളാണ് ഇവര്‍ ഡോക്ടര്‍മാരെ സമീപിച്ചത്. ഇവര്‍ക്ക് ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉള്ളതായും ഡോക്ടര്‍മാര്‍ പറയുന്നു.
