Asianet News MalayalamAsianet News Malayalam

പഞ്ചാബ് മുൻ മുഖ്യമന്ത്രി സുര്‍ജിത് സിംഗ് ബര്‍ണാല അന്തരിച്ചു

Surjit Singh Barnala passed away
Author
First Published Jan 14, 2017, 1:07 PM IST

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ സുര്‍ജിത് സിംഗ് ബര്‍ണാല അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചണ്ഡീഗഡിൽ വച്ചായിരുന്നു അന്ത്യം. 1985 മുതൽ 1987 വരെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. തമിഴ്നാട്, ഹരിയാന, ഉത്തരാഖണ്ഡ്, ആൻഡമാൻ നിക്കോബര്‍ എന്നിവിടങ്ങളിൽ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൊറാര്‍ജി ദേശായി മന്ത്രിസഭയിൽ കേന്ദ്ര കൃഷിമന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്

Follow Us:
Download App:
  • android
  • ios