ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ നിന്ന് 4,500 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് മോദി സര്‍ക്കാരിന്റെ നേട്ടമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സൗദി അറേബ്യയുമായി രാജ്യത്തിന് ഊഷ്‍മള ബന്ധമാണുള്ളതെന്നും റിയാദിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‍തുകൊണ്ട് കേന്ദ്രമന്ത്രി വ്യക്തമാക്കി.
റിയാദ് ഇന്ത്യൻ എംബസ്സി ബോയ്സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ തടിച്ചു കൂടിയരാജ്യത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പ്രസംഗം ഇരുപത് മിനുട്ട് നീണ്ടു നിന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ നിന്ന് 4,500 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശന വേളയില്‍ സ്വച്ഛ് ഭാരത്, മേക്ക് ഇന്‍ ഇന്ത്യപദ്ധതികളെ കുറിച്ച് സൗദി ഭരണകൂടത്തെ ധരിപ്പിക്കാന്‍ മോദിക്കായി. അതിന്റെ കൂടി ഫലമായാണ് രാജ്യത്തിന്റെ പൈതൃകോത്സവത്തില്‍ ഇന്ത്യയെ അതിഥി രാജ്യമായി ക്ഷണിച്ചതെന്നു കരുതുന്നതായി മന്ത്രി പറഞ്ഞു. സൗദിയുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഊര്‍ജ്ജിതമാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചു. സൗദി അറേബ്യയിലെ ഓരോ ഇന്ത്യക്കാരനും ഇന്ത്യുടെ അംബാസിഡര്‍മാരായി പ്രര്‍ത്തിക്കണമെന്നും സുഷമസ്വരാജ് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പതിനയ്യായിരത്തിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
സൗദി അറേബ്യയുടെ പൈകൃകവും സംസ്‍കാരവും പുതുതലമുറയ്‍ക്ക് പരിചയപ്പെടുത്തുന്ന മേളയിൽ വിശാലമായ ഇന്ത്യൻ പവലിയനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യൻ പവലിയനിൽ കേരളത്തിനായി പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. കഥകളി, കളരിപ്പയറ്റ്, കഥക് തുടങ്ങിയ കലാരൂപങ്ങളും പ്രശസ്‍മ ഇന്ത്യൻ സിനിമകളുടെ പ്രദർശനവും മേളയോടനുബന്ധിച്ച് നടക്കും.
പതിനെട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഇരുപത്തിനാലിന് അവസാനിക്കും.
