രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബഹറിനിലെത്തിയ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് മനാമയില്‍ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
മനാമ: സാമ്പത്തികരംഗത്ത് ഇന്ത്യയും ബഹറിനും തമ്മിലുള്ള സഹകരണം പുതിയ ഉയരങ്ങളിലെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറഞ്ഞു. രണ്ടു ദിവസത്തെ പര്യടനത്തിനായി ബഹറിനിലെത്തിയ മന്ത്രി ഇന്ത്യന് എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
രണ്ടു ദിവസത്തെ സന്ദര്ശനത്തിനായി ബഹറിനിലെത്തിയ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് മനാമയില് ഇന്ത്യന് എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ബഹറൈനും തമ്മിലുള്ള സാസ്കാരിക ഐക്യത്തിന്റെ പ്രതീകമാണ് പുതിയ കെട്ടിടമെന്ന് സുഷമസ്വരാജ് പറഞ്ഞു. ചടങ്ങില് ബഹ്റൈന് വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന് അഹ്മദ് ബിന് മുഹമ്മദ് ആല് ഖലീഫ, ബഹ്റൈനിലെ ഇന്ത്യന് അംബാസഡര് അലോക് കുമാര് സിന്ഹ എന്നിവര് സംബന്ധിച്ചു. ഇരു രാജ്യങ്ങളും മികച്ച സൗഹൃദ രാജ്യങ്ങളായി തുടരുന്നതില് സംതൃപ്തിയും മന്ത്രി രേഖപ്പെടുത്തി. കഴിഞ്ഞ നാല് വര്ഷത്തിനിടയില് മൂന്ന് തവണ ബഹ്റൈനില് എത്തിയ ഇന്ത്യന് വിദേശകാര്യ മന്ത്രിയെന്ന ബഹുമതി സുഷമസ്വരാജിന് അര്ഹമാണെന്ന് ബഹ്റൈന് വിദേശകാര്യമന്ത്രി പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. 1973 മുതല് വാടക കെട്ടിടത്തിലാണ് ഇന്ത്യന് എംബസി പ്രവര്ത്തിച്ചിരുന്നത്. അതേസമയം ചടങ്ങില് നിന്ന് മാധ്യമങ്ങള്ക്ക് വിലക്ക് ഏര്പ്പെടുത്തിയത് വിവാദമായി. എംബസി അധികൃതരുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ മാധ്യമപ്രവര്ത്തകര് പ്രതിഷേധിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ബഹറൈന് വിദേശ കാര്യമന്ത്രിയുമായി സുഷമാസ്വരാജ് കൂടിക്കാഴ്ച നടത്തി. സാമ്പത്തികമേഖലയിലെ പരസ്പര സഹകരണം ചര്ച്ചാവിഷയമായി. രണ്ടു ദിവസത്തെ ബഹറൈന് പര്യടനം പൂര്ത്തിയാക്കി കേന്ദ്രമന്ത്രി നാളെ മടങ്ങും.
