ലാലു യാദവിന്‍റെയും കുടുംബത്തിന്‍റെയും പേരിലുള്ള വസ്തുവകകളുടെ സുതാര്യതയെക്കുറിച്ചും സുശീല്‍ കുമാര്‍ മോദി ചോദ്യങ്ങള്‍ ഉന്നയിച്ചു. ലാലു യാദവിന്‍റെയും ഭാര്യയുടെയും മക്കളുടെയും പേരില്‍ 141 ഓളം വസ്തുവും 30 ഫ്ലാറ്റുകളും നിരവധി വീടുകളുമുണ്ട്.
പാറ്റ്ന: നിരവധി കുംഭകോണക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിലും ലാലു യാദവിന് യാതൊരു മാറ്റവുമില്ലെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ആര്‍ജെഡി നേതാവായ ലാലു യാദവിന്‍റെയും കുടുംബത്തിന്‍റെയും ബിനാമി ഇടപാടുകളെക്കുറിച്ച് സൂചന നല്‍കുന്ന തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനത്തിനിടെയാണ് ലാലു യാദവിനെതിരെ കുടത്ത വിമര്‍ശനം സുശീല്‍ കുമാര്‍ മോദി നടത്തിയത്. ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ നവീകരിക്കപ്പെടാറുണ്ട് എന്നാല്‍ ലാലു യാദവിന് മാത്രം മാറ്റമില്ല.
ലാലു യാദവിന്‍റെയും കുടുംബത്തിന്‍റെയും പേരിലുള്ള വസ്തുവകകളുടെ സുതാര്യതയെക്കുറിച്ചും സുശീല്‍ കുമാര്‍ മോദി ചോദ്യങ്ങള്‍ ഉന്നയിച്ചു. ലാലു യാദവിന്‍റെയും ഭാര്യയുടെയും മക്കളുടെയും പേരില്‍ 141 ഓളം വസ്തുവും 30 ഫ്ലാറ്റുകളും നിരവധി വീടുകളുമുണ്ട്. 29 വയസ് മാത്രമുള്ള ലാലു യാദവിന്‍റെ മൂത്ത മകന്‍ തേജസ്വി യാദവിന് ഇരുപതോളം വസ്തുവകകളാണ് സ്വന്തം പേരിലുള്ളത്. മറ്റ് മക്കളായ ദേജ് പ്രദാപിന് 28 ഉം മിഷാ ഭരതിന് 23 ഓളം വസ്തുവകകള്‍ സ്വന്തം പേരിലുണ്ട്, ലാലു യാദവിന്‍റെ ഭാര്യയും ബീഹാര്‍ മുന് മുഖ്യമന്ത്രിയുമായ രാബ്റി ദേവിക്ക് 43 വസ്തുവകകളും 30 ഫ്ലാറ്റുകളുമുണ്ട്.
എന്നാല്‍ ലാലു യാദവിനെതിരായിട്ടുള്ള അഴിമതികേസുകളെക്കുറിച്ച് പറയുന്ന സുശീല്‍ കുമാര്‍ മോദിയുടെ പുസ്തകത്തിനെതിരെ ആര്‍ജെഡി നേതാവ് ശിവനാഥ് തിവാരി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 1900 കോടിയുടെ അഴിമതികേസില്‍ കുറ്റാരോപിതയാണ് സുശീല്‍ കുമാര്‍ മോദിയുടെ സഹോദരി രേഖാ മോദിയെന്നും സുശീല്‍ കുമാറിന്‍റെ കുടുംബത്തിന് അഴിമതിയുമായി പ്രത്യക്ഷ ബന്ധമുണ്ടെന്നുമാണ് ശിവനാഥ് തിവാരിയുടെ ആരോപണം.
