ദില്ലി: കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി കൂടിക്കാഴ്ച നടത്തി. ഉഭയകകക്ഷി തലത്തില്‍ ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസ്സംബ്ലി സെഷനിടെയായിരുന്നു കൂടിക്കാഴ്ച. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഫ്ഗാനുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഇടപെടലുകളെ ടില്ലേഴ്‌സണ്‍ സ്വാഗതം ചെയ്തതായി അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം H1B വിസാ നിയന്ത്രണവും ഭീകരവാദവും സുഷമാ സ്വരാജ് കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു