ദില്ലി: ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടി വില്‍പ്പന നടത്തിയ ഓണ്‍ലൈന്‍ വില്‍പ്പന ശൃംഖലയായ ആമസോണ്‍ മാപ്പ് പറയണമെന്ന് ഇന്ത്യ. ദേശീയ പതാകയെ അപമാനിച്ച ആമോസന്‍ കാനഡ മാപ്പ് പറഞ്ഞില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

ദേശീയ പതാകയുടെ നിറമുള്ള ചവിട്ടികള്‍ ആമസോണ്‍ പിന്‍വലിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ അതുല്‍ ബോബെയെന്നയാളാണ് വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ കാനഡ ഹക്കമ്മീഷനെ വിഷയം പരിശോധിക്കാന്‍ ചുമതലപ്പെടുത്തി.

ദേശീയപതാകയെ അപമാനിച്ചതിനെ അംഗീകരിക്കാനാകില്ലെന്ന ഹൈക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുഷമ സ്വരാജ് ആമസോണ്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്. അതേസമയം ബ്രിട്ടണ്‍, കാനഡ ഉള്‍പ്പെടെയുള്ള മറ്റ രാജ്യങ്ങളുടെ പതാകയുടെ നിറത്തിലും ആമസോണ്‍ ചവിട്ടി വില്‍പ്പനയ്‌ക്ക് വച്ചിട്ടുണ്ട്.