നന്ദലാല്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തെരച്ചില്‍ നടത്തിയ പൊലീസ് സംഘം അതിര്‍ത്തി പ്രദേശങ്ങളുടെ ഭൂപടങ്ങളും സൈനിക വാഹനങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളുടെയും ചിത്രങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ഖിപ്രോ സ്വദേശിയാണ് ഇയാള്‍. ഇയാളില്‍ നിന്ന് കണ്ടെടുത്ത സാധനങ്ങളുടെ അടിസ്ഥാനത്തില്‍ ഔദ്ദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ടെന്ന് ജയ്സാല്‍മര്‍ പൊലീസ് സൂപ്രണ്ട് ഗൗരവ് യാദവ് അറിയിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ തലസ്ഥാനമായ ജയ്പൂരിലേക്ക് കൊണ്ടുപോയി വിവിധ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.