മുംബൈ: തെരുവ് നായയെ കാറിടിച്ച് കൊന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. താനെ നഗരത്തിലാണ് സംഭവം. വഴിയില്‍ കിടന്നുറങ്ങിയ നായയുടെ പുറത്ത് കാര്‍ കയറ്റി ഇറക്കുകയായിരുന്നു. ഗിരീഷ് സാന്‍റ് എന്നായാളെയാണ് പൊലീസ് പിടികൂടിയത്. നായെ മനപൂര്‍വ്വം ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒന്നലധികം തവണ ഇയാള്‍ വണ്ടി കയറ്റി ഇറക്കുകയായിരുന്നു. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വീഡിയോ കാണാം
