തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് കോളേജില്‍ നിന്ന് കണ്ടെത്തി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഹോസ്റ്റിലിന് പരിസരത്ത് നിന്ന് ഇന്ന് വൈകുന്നേരം കുറിപ്പ് കണ്ടെത്തിയത്. കുറിപ്പില്‍ 'ഞാന്‍ അവസാനിപ്പിക്കുന്നു' എന്നെഴുതി വെട്ടിയിട്ടുണ്ട്. എന്റെ ജീവിതം പോയി, സ്വപ്നങ്ങളും എന്നും ഇതില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത് ജിഷ്ണു തന്നെ എഴുതിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി കൂടുതല്‍ പരിശോഘനകള്‍ ക്രൈം ബ്രാഞ്ച് സംഘം നടത്തിവരികയാണ്.