ഒരു നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ തന്നെ കാണാനെത്തുന്ന എല്ലാവരേയും സ്വീകരിക്കും.

കൊച്ചി: ശബരിമല വിഷയത്തിൽ കേരളത്തിൽ വർഗ്ഗീയ ധ്രൂവീകരണത്തിനാണ് ആ‌ർഎസ്എസ് ശ്രമിക്കുന്നതെന്ന് സ്വാമി അഗ്നിവേശ്. ഇത് കേരളം തള്ളിക്കളയുമെന്നും സ്വാമി അഗ്നിവേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയുടേത്. അത് നടപ്പാക്കാനുള്ള സർക്കാർ ശ്രമം അഭിനന്ദനാർഹമാണ്. പ്രശ്നത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് തിരുത്താൻ രാഹുൽ ഗാന്ധി ഇടപെടണമെന്നും സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടു.

ഒരു നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ തന്നെ കാണാനെത്തുന്ന എല്ലാവരേയും സ്വീകരിക്കും. തന്‍റെ ഭക്തരുടെ ലിംഗവും പ്രായവുമൊന്നും ഭഗവാന് വിഷയമല്ലെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.