രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കി എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ മോഹല്‍ലാല്‍ അഭിനയിക്കുന്ന ചിത്രം മഹാഭാരതം എന്ന തലക്കെട്ടില്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി.

അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നു പരാതി പറഞ്ഞോ? പ്രേംനസീറിന്റെ ലങ്കാദഹനം സിനിമയിയില്‍ എവിടെയാ ഹനുമാനും ലങ്കയും? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചാണ് സ്വാമി ശശികലയെ ട്രോളുന്നത്.

സിനിമയ്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പം എന്ന് സന്ദീപാനന്ദഗിരി ചോദിക്കുന്നു. മാനുഷികവികാരങ്ങളെല്ലാമുള്ള സുന്ദരനായഭീമനാണ് എം.ടിയുടെ ഭീമൻ. മോഹൻലാൽ എന്ന മഹാനടൻ തന്റെ ഓരോരോമകൂപങ്ങളേയും മഹാഭാരതത്തിലെ ഭീമനിലേക്ക് സന്നിവേശിപ്പിക്കുന്ന മഹാപ്രയാണത്തിലാണിപ്പോൾ. നമ്മുടെ എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയുമാണ് വാസുവേട്ടനും ലാലേട്ടനും ഇപ്പോൾവേണ്ടതെന്നു പറയുന്ന സ്വാമി ചിത്രത്തിന് ആശംസകളും നേര്‍ന്നു .

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം