യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‍കാരം സമ്മാനിച്ചു

First Published 18, Mar 2018, 12:11 PM IST
Swami Vivekanandan award
Highlights

യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‍കാരം സമ്മാനിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‍കാരം 2017 സമ്മാനിച്ചു.  തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങില്‍ സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‍ണൻ ആണ് അവാര്‍ഡ് സമ്മാനിച്ചത്.  
ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ടി രതീഷ് (തിരുവനന്തപുരം) അവാര്‍ഡ് ഏറ്റുവാങ്ങി.  ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്‍തി പത്രവും പുസ്‍കാരവുമാണ് ലഭിച്ചത്.

സാഹിത്യം പുരുഷവിഭാഗത്തില്‍ വി എം ദേവദാസിനാണ് (തൃശൂർ) അവാര്‍ഡ് ലഭിച്ചത്. വനിതാ വിഭാഗത്തിൽ നിന്ന് രവിത ഹരിദാസിനും (എറണാകുളം) പുരസ്‌കാരം നല്‍കി.

കൃഷി വിഭാഗത്തിൽ മുരുകേഷ് എം (പാലക്കാട്)  പുരസ്‍കാരം സ്വീകരിച്ചു. ദൃശ്യമാധ്യമ രംഗത്തെ പുരസ്‌കാരത്തിന് റിപ്പോർട്ടർ ടി.വിയിലെ വാർത്താ അവതാരകനായ അഭിലാഷ് മോഹനും ചാനൽ ഐ ആമിലെ നിഷാ കൃഷ്‍ണനും അവാര്‍ഡ് സ്വീകരിച്ചു. അച്ചടി പുരുഷ വിഭാഗത്തിൽ എം വി വസന്ത് (ബ്യൂറോ ചീഫ്, ദീപിക) വനിതാ വിഭാഗത്തിൽ രമ്യ കെ എച്ച് (മാതൃഭൂമി) എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
 
ശാസ്‍ത്ര വിഭാഗത്തിൽ ഡോ. മധു  എസ് നായര്‍ (ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ്, കേരള യൂണിവേഴ്സിറ്റി) ഹരിത സി (കൊല്ലം) സംരംഭകത്വത്തിന് ആശ പി (പത്തനംതിട്ട) കായിക മേഖലയിൽ നിന്ന് മുഹമ്മദ് അനസ് (കൊല്ലം), അനിൽഡ തോമസ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സോഫിയ എം ജോ (കൊച്ചി) പ്രത്യേക പുരസ്‍കാരത്തിന് അർഹയായി. സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബിനുള്ള അവാര്‍ഡ് വൈ എം സി സി മലപ്പുറം സ്വീകരിച്ചു.

 

 

 

loader