സ്വരയുടെ വിമര്‍ശനത്തിനുള്ള ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ റീ ട്വീറ്റും വിവാദത്തിലായിരിക്കുയാണ്. മീ ടു പ്രോസ്റ്റിറ്റ്യൂട്ട് എന്ന ഹാഷ്ടാഗുള്ള പ്ലേക്കാര്‍ഡ്ര് സ്വര പോസ്റ്റ് ചെയ്യുന്നില്ലേയെന്നായിരുന്നു അഗ്നിഹോത്രിയുടെ കുറിപ്പ്
മുംബൈ: ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പട്ട വിഷയങ്ങളിലെ പിസി ജോര്‍ജിന്‍റെ പ്രതികരണം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സ്ത്രീകള്‍ക്കെതിരെ അധിക്ഷേപങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വിവിധ മേഖലയിലുള്ളവര്‍ പിസിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ബോളിവുഡ് നടി സ്വര ഭാസ്കറും പൂഞ്ഞാര്‍ എംഎല്‍എയ്ക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഒരു ജനപ്രതിനിധിയുടെ വാക്കുകള്‍ ഇത്രമേല്‍ ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാകരുതെന്ന് പറഞ്ഞ സ്വര ഛര്‍ദ്ദിക്കാന്‍ തോന്നുന്നുവെന്നുമാണ് ട്വിറ്ററില്‍ കുറിച്ചത്.
സ്വരയുടെ വിമര്‍ശനത്തിനുള്ള ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ റീ ട്വീറ്റും വിവാദത്തിലായിരിക്കുയാണ്. മീ ടു പ്രോസ്റ്റിറ്റ്യൂട്ട് എന്ന ഹാഷ്ടാഗുള്ള പ്ലേക്കാര്‍ഡ് സ്വര പോസ്റ്റ് ചെയ്യുന്നില്ലേയെന്നായിരുന്നു അഗ്നിഹോത്രിയുടെ കുറിപ്പ്.
വലിയ തോതിലുള്ള വിമര്‍ശനമാണ് സംവിധായകനെതിരെ ഉണ്ടായിരിക്കുന്നത്. ഒടുവില്‍ ട്വിറ്റര്‍ തന്നെ ഈ പോസ്റ്റ് റിമൂവ് ചെയ്തിട്ടുണ്ട്. ട്വിറ്ററിന് സ്വര നന്ദിയും രേഖപ്പെടുത്തി.
