സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ കടലില്‍ നിരോധിത സ്ഥലങ്ങളില്‍ നീന്താന്‍ ഇറങ്ങിയാല്‍ പിഴ. നിയമം ലംഘിക്കുന്നവര്‍ക്കു പതിനായിരും റിയാല്‍ വരെ പിഴയും മൂന്ന് മാസംവരെ ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ പ്രവിശ്യയിലെ ചില കടല്‍ത്തീരങ്ങളില്‍ നീന്തുന്നതിനു തീരസംരക്ഷണ സേന നിരോധനo മേര്‍പ്പെടുത്തിയിരുന്നു. ഇവിടങ്ങളില്‍ നിരോധനം ലംഘിച്ചു നീന്താന്‍ ഇറങ്ങുന്നവര്‍ക്കു ജയില്‍ ശിക്ഷയും പിഴയും ലഭിക്കുമെന്ന് തീരസംരക്ഷണ സേനയുടെ കിഴക്കന്‍ പ്രവിശ്യാ വക്താവ് ഉമര്‍ അക് ലബി പറഞ്ഞു. പ്രവിശ്യയിലെ പ്രമുഖ ബീച്ച് ആയ ഹാഫ് മൂണ്‍ ബീച്ചില്‍ 5 സ്ഥലങ്ങളില്‍ നീന്തുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നീന്തല്‍ നിരോധിച്ചു കൊണ്ട് ബോഡുകള്‍ സ്ഥാപിച്ച മറ്റു സ്ഥലങ്ങളിലും നീന്താന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്കു പതിനായിരം റിയാലില്‍ കൂടാത്ത പിഴയും മൂന്ന് മാസoവരെ ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
