ദമാസ്കസ്: സിറിയയിൽ പ്രസിഡന്‍റ് ബാഷർ അൽ അസാദിന്റെ ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ120 പേർ മരിച്ചതായി റിപ്പോർട്ട്.നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. പ്രസി‍ഡന്റ് ബാഷർ അൽ അസദിന്റെ ശക്തികേന്ദ്രമായ ലതാകിയ പ്രവിശ്യയിലെ ടാർട്ടസ്, ജബ് ലേ നഗരങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റേഷനുകളും ആശുപത്രികളിലും കേന്ദ്രീകരിച്ചാണ് സ്ഫോടന പരന്പരയുണ്ടായത്. ടാർട്ടസിലും ജബ് ലേയിൽ നാലിടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്. ചാവേറുകളെയും കാർ ബോംബുകളും, റോക്കറ്റുകളും ഉപയോഗിച്ചാണ് സ്ഫോടനങ്ങൾ നടത്തിയത്. ജെബ്ലെയിലെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.

നഗരത്തിന്റെ വിവിധയിടങ്ങളിൽ ഒരേ സമയത്തായിരുന്നു. ജബ് ലേയിലാണ് കൂടുതൽ പേർ മരിച്ചത്. റഷ്യയുടെ നാവിക വ്യോമതാവങ്ങൾ ലതാകിയ പ്രവിശ്യയിലാണ്.പ്രസിഡന്റ് ബാഷർ അൽ അസദുൾപ്പെട്ട, ഷിയാ വിഭാഗത്തിൽപ്പെട്ട അലാവിത്തുകളെയാണ് ലക്ഷ്യംവച്ചതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു