ദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റിന് മേൽ വിജയം പ്രഖ്യാപിച്ച് സിറിയൻ സൈന്യം. ഐ.എസ്സിന്റെ കീഴിലായിരുന്ന അൽ ബുകമാൽ നഗരവും പിടിച്ചെടുത്തെന്ന് സിറിയൻ സൈന്യം പ്രഖ്യാപിച്ചു. ഐ.എസിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു അൽ ബുകമാൽ. കിഴക്കൻ അതിർത്തിയിലെ ചില മേഖലകളിൽ കൂടി ഐ.എസിന്റെ സാന്നിധ്യമുണ്ടെന്നും, ഇവിടെയും ജയം ആവ‍ർത്തിക്കുമെന്നും സിറിയൻ സൈന്യം അവകാശപ്പെട്ടു.