സീറോ മലബാര്‍ സഭ ഭൂമിയിടപാട്; മധ്യസ്ഥ ചര്‍ച്ചയുമായി കെസിബിസി

First Published 10, Mar 2018, 1:41 PM IST
syro malabar diocese
Highlights
  • മധ്യസ്ഥ ചര്‍ച്ചയുമായി കെസിബിസ
  • വൈദികസമിതി അംഗങ്ങളുമായി കര്‍ദിനാള്‍ ക്ലിമിസ് ചര്‍ച്ച നടത്തി

എറണാകുളം: സിറോ മലബാർ സഭ ഭൂമിയിടപാടിൽ മധ്യസ്ഥ ചർച്ചയുമായി കെസിബിസി. വൈദികസമിതി അംഗങ്ങളുമായി കർദിനാള്‍ ക്ലിമിസ് ചർച്ച നടത്തി. സഹായമെത്രാൻമാരുമായും നടത്തുന്ന കൂടിക്കാഴ്ചയില്‍ ആർച്ച് ബിഷപ്പ് സൂസപാക്യവും പങ്കെടുക്കുന്നുണ്ട്.

സിറോ മലബാർ സഭ ഭൂമി ഇടപാടില്‍ കർദിനാളിനെ വിമര്‍ശിച്ച് വൈദിക സമിതി രംഗത്തെത്തിയിരുന്നു. കർദിനാള്‍ രാജ്യത്തെ  നിയമത്തിനു കീഴ്‍പെടണമെന്നും ഉത്തമ ക്രിസ്ത്യാനി ഉത്തമ പൗരനായിരിക്കണമെന്നും വൈദിക സമിതി അന്വേഷണ കമ്മീഷൻ ചെയർമാൻ ഫാദർ ബെന്നി മാരംപറമ്പിൽ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞിരുന്നു.

loader