ടി.പി.വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ.രമ ഹൈക്കോടതിയെ സമീപിച്ചു. മുൻ സർക്കാർ അന്വേഷണം സിബിഐയെ ഏൽപ്പിച്ചിരുന്നെങ്കിലും അന്വേഷണം ഏറ്റെടുക്കാൻ സിബിഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് രമ ഹർജി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2012 മെയ് നാലിന് രാത്രിയാണ് ആർ.എം.പിയുടെ സ്ഥാപക നേതാവായ ടി.പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം. നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു.